
മലപ്പുറം: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൾ ഇന്ത്യ ബോയ്സ് സ്കൗട്ട് അസോസിയേഷൻ ജില്ലാ ചാപ്റ്റർ മെമ്പർമാരുടെ വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെ ആദരിക്കും.ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് മലപ്പുറം കുന്നുമ്മൽ ബാങ്ക് എംപ്ലോയീസ് ഹാളിൽ നടക്കുന്ന പരിപാടി പി.ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കൗൺസിലർ സി.സുരേഷ് , അസോസിയേഷൻ സംസ്ഥാന കമ്മീഷണർ ഹിഷാം ഹസ്സൻ, ട്രെയിനിംഗ് കമ്മീഷണർ കെ.കെ.ഹമീദ്, റെസ്ക്യൂ ടീം ലീഡർ പി.കെ.ബിജു, സാലിം ഫൈസൽ തുടങ്ങിയവർ സംബന്ധിക്കും. 9605875086, 9567628177 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ജില്ലാ സെക്രട്ടറി എം.ചന്ദ്രൻ അറിയിച്ചു.