ff


തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിൽ തൊഴിൽസഭകൾ നടത്തും. ഇതിന്റെ ഭാഗമായി സംഘാടക പരിശീലനം നടത്തി. ഡെപ്യൂട്ടി ചെയർപേഴ്സൺ സി.പി. സുഹ്റാബി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അദ്ധ്യക്ഷത വഹിച്ചു. കില അർബൻ സീനിയർ ഫെലോ ഡോ. കെ. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ശ്രീധരൻ മലപ്പുറം ക്ലാസെടുത്തു. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ സി.പി ഇസ്മായിൽ, എം.സുജിനി. ഇ.പി ബാവ. വഹിദ ചെമ്പ, സെക്രട്ടറി ടി.മനോജ്കുമാർ, മുഹമ്മദ് റഫീഖലി പ്രസംഗിച്ചു.