
നിലമ്പൂർ: കാട്ടാനയുടെ ആക്രമണത്തിൽ മമ്പാട് ഓടായിക്കൽ കണക്കംകടവിൽ പരശുറാംകുന്നത്ത് ആസ്യ (68)യ്ക്ക് ദാരുണാന്ത്യം.വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം.അതീവ ധൈര്യശാലിയായിരുന്ന ഇവർ കൃഷിയിടത്തിൽ കയറുന്ന ആനയെ ഒറ്റയ്ക്ക് ഓടിക്കാറുണ്ടായിരുന്നു.ഇന്നലെ രാവിലെ റബർ ടാപ്പിംഗിന് വന്നവരാണ് മൃതദേഹം ആദ്യം കണ്ടത്.സമീപത്ത് ആനയുടെ കാൽപ്പാടുകളും കണ്ടെത്തി.കാടിന് സമീപത്തുള്ള സ്വന്തം വീട്ടിൽ ഒറ്റയ്ക്കാണ് ആസ്യ വർഷങ്ങളായി താമസിക്കുന്നത്.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം സംസ്കരിച്ചു.