
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലാ അന്തർകലാലയ വനിതാ ഫുട്ബാൾ കിരീടം ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന്.
മുൻ വർഷത്തെ ചാമ്പ്യന്മാരായ സെന്റ് ജോസഫ്സ് , മാള കാർമൽ കോളേജിനെ തോൽപ്പിച്ചാണ് കിരീടം നിലനിറുത്തിയത്. കോഴിക്കോട് ദേവഗിരി കോളേജ് പാലക്കാട് മേഴ്സി കോളേജിനെ തോൽപ്പിച്ച് മൂന്നാംസ്ഥാനം കരസ്ഥമാക്കി.
വിജയികൾക്ക് സർവകലാശാലാ കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ ട്രോഫികൾ സമ്മാനിച്ചു. കായികാദ്ധ്യാപകരായ ഡോ. മുഹമ്മദലി, ഡോ. മുനീർ, മുഹമ്മദ് ഷഫീഖ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.