പെരിന്തൽമണ്ണ: മക്കരപ്പറമ്പ് ഗവ: ഹൈസ്കൂളിലെ സമ്പൂർണ്ണ പൂർവ്വ വിദ്യാർത്ഥി സംഗമം ഡിസംബർ 31 ന് നടക്കും.
സ്കൂളിന്റെ സ്ഥാപന വർഷമായ1968 മുതൽ 2010 വരെയുള്ള സമ്പൂർണ്ണ പൂർവ്വ വിദ്യാർത്ഥികളുടെയും സംഗമം ഡിസംബർ 31 ന് നടത്തുവാൻ സംഘാടക സമിതി യോഗം തിരുമാനിച്ചു.
വിവിധ ബാച്ചുകളുടെ ഭാരവാഹികൾ, ഗ്രൂപ്പ് അഡ്മിൻമാരുടെ യോഗം ഇന്ന് വൈകിട്ട് നാലിന് സ്കൂളിൽ ചേരുമെന്ന് അലുംനി പ്രസിഡന്റ് എം.മൊയ്തു, പി.ടി എ.പ്രസിഡന്റ് സി.പി.അബ്ദുറഹ്മാൻ എന്നിവർ അറിയിച്ചു.