ggg


പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​മ​ങ്ക​ട​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​ഈ​ ​വ​ർ​ഷ​ത്തെ​ ​പ​ദ്ധ​തി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​നീ​ന്ത​ൽ​ ​പ​രി​ശീ​ല​ന​ത്തി​ന്റെ​ ​ഉദ്ഘാടനം ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​കെ.​ ​അ​സ്ഗ​ർ​അ​ലി​യു​ടെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​ദേ​ശീ​യ​ ​നീ​ന്ത​ൽ​ ​താ​രം​ ​നി​ലോ​ഫ​ർ​ ​ഇ​രു​മ്പു​ഴി​ ​നി​ർ​വ​ഹി​ച്ചു.​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​ ​എ​ൽ.​പി,​ ​യു.​പി​ ​സ്‌​കൂ​ളു​ക​ളി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​ണ് ​നീ​ന്ത​ൽ​ ​പ​രി​ശീ​ല​നം​ ​ന​ൽ​കു​ന്ന​ത്.​ 2022​-23​ ​വാ​ർ​ഷി​ക​ ​പ​ദ്ധ​തി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ​ഫ​ണ്ട് ​അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സെ​ലീ​ന​ ​ഉ​മ്മ​ർ,​ഷെ​രീ​ഫ് ​ചൂ​ണ്ട​യി​ൽ,​ ​അ​ബ്ബാ​സ് ​അ​ലി​ ​പൊ​ട്ട​ങ്ങ​ൽ,​ ​റു​മൈ​സ​ ​കു​ന്ന​ത്ത് പ്രസംഗിച്ചു.