f
.

തിരൂരങ്ങാടി: ​ചെ​റു​മു​ക്ക് ​ആ​മ്പ​ൽ​ പാ​ട​ത്ത് ​കാ​ഴ്ച​ക്കാ​ർ​ക്കാ​യി​ ​ആ​റോ​ളം​ ​തോ​ണി​ക​ൾ​ ​സ​വാ​രി​ ​ആ​രം​ഭി​ച്ചു.​ ​ഏ​ക്ക​റു​ക​ളോ​ളം പൂ​ത്തു​നി​ൽ​ക്കു​ന്ന​ ​ചു​വ​ന്ന​ ​ആ​മ്പ​ലു​ക​ളു​ടെ​ ​സൗ​ന്ദ​ര്യം​ ​ഇ​നി​ ​തോ​ണി​യി​ൽ​ ​ചു​റ്റി​ക്ക​ണ്ട് ​ആ​സ്വ​ദി​ക്കാം.
പു​ല​ർ​ച്ചെ​ ​മു​ത​ൽ​ ​എ​ത്തു​ന്ന​വ​ർ​ ​വ​ലി​യ​ ​തോ​തിൽആ​മ്പ​ൽപ്പൂവു കൾ പറിച്ചു​കൊ​ണ്ടു​പോ​വു​ന്ന​ത് ​ശ്ര​ദ്ധ​യി​ൽ​ ​പെ​ട്ട​തി​നാ​ൽ​ ​നാ​ട്ടു​കാ​ർ​ ​ആ​മ്പ​ലു​ക​ളി​റു​ക്കു​ന്ന​തി​ന് ​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​കാ​ഴ്ച​യ്ക്ക് സൗ​ന്ദ​ര്യം​ ​ന​ൽ​കു​ന്ന​ ​ആ​മ്പ​ലു​ക​ൾ​ ​അ​നാ​വ​ശ്യ​മാ​യി​ ​പ​റി​ച്ച് ​ന​ശി​പ്പി​ക്കാ​ൻ​ ​അ​നു​വ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്ന​ ​നി​ല​പാ​ടി​ലാ​ണ് ​നാ​ട്ടു​കാ​ർ.​ ​​ ​ഈ​ ​മാ​സം​ ​കൂ​ടി​യേ​ ​ആ​മ്പ​ലു​ക​ൾ​ ​പാ​ട​ത്ത് ​വി​രി​ഞ്ഞു​ ​നി​ൽ​ക്കൂ.​ ​അ​ടു​ത്ത​ ​മാ​സം​ ​മു​തൽ നെ​ൽ​ക്കൃ​ഷി​ക്കാ​യി​ ​നി​ല​മൊ​രു​ക്കാ​ൻ​ ​ട്രാ​ക്ട​റു​ക​ളി​റ​ങ്ങി​ത്തു​ട​ങ്ങും.​ ​പി​ന്നീ​ട് ​കൊ​യ്ത്ത് ​ക​ഴി​ഞ്ഞ് ​മ​ഴ​ക്കാ​ല​ത്ത് പാ​ട​ത്ത് ​വെ​ള്ളം​ ​നി​റ​യു​മ്പോ​ഴാ​ണ് ​ആ​മ്പ​ൽ​ച്ചെ​ടി​ക​ൾ​ ​വീ​ണ്ടും​ ​കി​ളി​ർ​ത്തു​വ​രി​ക.