
തിരൂരങ്ങാടി : ഡോ. സാലിം അലി ജന്മദിനവും ദേശീയ പക്ഷി നിരീക്ഷണ ദിനവുമായനവംബർ 12 ന് പി.എസ്.എം.ഒ കോളേജ് ഭൂമിത്ര സേനാ ക്ലബിന്റെയും ഫ്രണ്ട്സ് ഓഫ് നാച്വറിന്റെയും നേതൃത്വത്തിൽ സലീം അലി അനുസ്മരണവും പക്ഷിനിരീക്ഷണവും സംഘടിപ്പിച്ചു.
കടലുണ്ടി പക്ഷി സങ്കേതത്തിൽ നടത്തിയ പരിപാടി കടലുണ്ടി വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്വ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ പി.ശിവദാസൻ ഉദ്ഘാടനം ചെയ്തു.പി. എസ്.എം.ഒ കോളേജ് ഭൂമിത്ര സേന ക്ലബ് ഫാക്കൽറ്റി ഇൻചാർജ് പി. കബീറലി സാലിം അലി അനുസ്മരണ പ്രഭാഷണം നടത്തി