
തിരൂർ: നവംബർ 28 മുതൽ ഡിസംബർ രണ്ടു വരെ തിരൂർ ബോയ്സ് എച്ച്.എസ്.എസിലും സമീപപ്രദേശത്തെ സ്കൂളുകളിലും നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭക്ഷണപ്പന്തൽ ഒരുക്കുന്നത് സീതി സാഹിബ് പോളിടെക്നിക് മൈതാനത്ത്.
അഞ്ച് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ മത്സരാർത്ഥികളും എസ്കോർട്ടിംഗ് ടീച്ചേഴ്സും ഒഫീഷ്യൽസുമായി അൻപതിനായിരത്തോളം പേരാണ് ഭക്ഷണത്തിനെത്തുക. പത്ത് കൗണ്ടറുകളിലായി പൂർണ്ണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചാവും ഭക്ഷണവിതരണം.