vvvv

മലപ്പുറം: മരാധിഷ്ഠിത ഫർണ്ണീച്ചർ വ്യവസായികളുടെ കൺവെൻഷൻ 17ന് വൈകിട്ട് ഏഴിന് എടവണ്ണ വായനശാല ഡീലക്സ് ഓഡിറ്റോറിയത്തിൽ നടക്കും. എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അഭിലാഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ജില്ലയിൽ ചെറുതും വലുതുമായ ആറായിരത്തോളം സ്ഥാപനങ്ങളിൽ ഒരുലക്ഷത്തോളം പേർ ഫർണ്ണീച്ചർ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. മരത്തിന്റെ വില വർദ്ധനവും പോളിഷ് ജോലിക്കാവശ്യമായ വസ്തുക്കളുടെ വിലക്കയറ്റവും മേഖലയെ പ്രതിസന്ധിയിലാക്കി. ചില കുത്തകകളുടെ കടന്നുകയറ്റവും വലിയ ഭീഷണിയാണ്. മര ഫർണ്ണീച്ചർ വ്യവസായികൾക്കായി പുതിയ സംഘടനയ്ക്ക് കൺവെൻഷൻ രൂപം നൽകുമെന്ന് വാർത്താസമ്മേളനത്തിൽ ഷാഫി പാണ്ടിയാട്, പി.വി.ഷാജി, ഷൈജു വിളയിൽ, സുകുമാരൻ മുണ്ടംപറമ്പ്, ശിഹാബ് മുണ്ടംപറമ്പ്, താജ് അഷ്റഫ് അറിയിച്ചു.