
പെരിന്തൽമണ്ണ: പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്ന നിലപാടാണ് സർക്കാരിന്റേതെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ. പുലാമന്തോൾ ഹയർസെക്കന്ററി സ്കൂളിൽ പുതിയ ലാബ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 10 ലക്ഷം കുട്ടികളാണ് സ്വകാര്യസ്കൂളുകളിൽ നിന്നും പൊതുവിദ്യാലയത്തിൽ ചേർന്നത്. സംസ്ഥാനത്തെ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ തെളിവാണിതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഹയർ സെക്കന്ററി പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച 2.2 കോടി ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യ,പ്രസംഗിച്ചു.
വൈസ് പ്രസിഡന്റ് പി.ചന്ദ്രമോഹൻ, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ടി.സാവിത്രി, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോ-ഓർഡിനേറ്റർ എം.മണി, പ്രധാനാദ്ധ്യാപകൻ എ.അജയകുമാർ, പ്രിൻസിപ്പൽ എൻ.കെ.ഹരികുമാർ, പി.ടി.എ പ്രസിഡന്റ് എം.ഷബീർ, എം.ഇബ്രാഹിം കുട്ടി സംസാരിച്ചു.