
എടപ്പാൾ: നടുവട്ടം വടക്കേ മണലിയാർ കാവ് ഭഗവതി ക്ഷേത്രത്തിലെ പൂജാ സമയം, വിശേഷ ദിവസങ്ങൾ, വഴിപാടുകൾ തുടങ്ങിയവ ഇനി മുതൽ ഓൺ ലൈനിൽ ബുക്ക് ചെയ്യാം.
വെബ് സൈറ്റിന്റെ പ്രവർത്തനം ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി ഉദ്ഘാടനം ചെയ്തു. 
ക്ഷേത്രക്കമ്മറ്റി പ്രസിഡന്റ് ശ്രീകാന്ത് കൊടായ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര കമ്മിറ്റി സെക്രട്ടറി മനോജ് കുട്ടത്ത് സ്വാഗതവും ക്ഷേത്ര കമ്മിറ്റി ട്രഷറർ ദേവൻ ഇരുഡുകാവിൽ നന്ദിയും പറഞ്ഞു. ചടങ്ങിൽ ക്ഷേത്രക്കമ്മിറ്റിയിലെ എക്സിക്യുട്ടീവ് മെമ്പർമാരും ഭക്തരും പങ്കെടുത്തു.