gokulam

ഐസ്വാൾ: ഐ ലീഗിലെ രണ്ടാം മത്സരത്തിൽ ഗോകുലം കേരള എഫ്.സി മിസോറാം ക്ലബായ ഐസ്വാൾ എഫ്.സിയെ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നേരിടും. മഞ്ചേരിയിൽ നടന്ന ആദ്യ മത്സരത്തിൽ മുഹമ്മദൻ എഫ്.സിയെ എതിരില്ലാത്ത ഒരുഗോളിന് തോൽപ്പിച്ച ഗോകുലത്തിന്റെ സീസണിലെ ആദ്യ എവേ മത്സരമാണ് ഇന്ന്. ഗോകുലത്തിന്റെ കാമറൂൺ സ്‌ട്രൈക്കർ സോമലാഗ, മദ്ധ്യനിര താരങ്ങൾ ഫർഷാദ് നൂർ, പ്രതിരോധത്തിൽ ക്യാപ്ടൻ അമിനോ ബൗബ എന്നിവരുടെ പിൻബലത്തിൽ ആയിരിക്കും ഗോകുലം ഐസ്വാളിനെതിരെ ഇറങ്ങുക. അതേസമയം, ഐസ്വാൾ അവരുടെ ആദ്യ മത്സരത്തിൽ മണിപ്പുരിലെ ട്രാവു എഫ്.സിയോട് 1-1 സമനിലയിൽ പിരിഞ്ഞതിന് ശേഷമാണ് ഗോകുലത്തെ നേരിടുന്നത്.