jatha

വള്ളിക്കുന്ന്: തൃശൂരിൽ നടക്കുന്ന അഖിലേന്ത്യാ കിസാൻ സഭ (എ.ഐ.കെ.എസ്) ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥ ഡിസംബർ 11ന് രാവിലെ 9ന് മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കും. വള്ളിക്കുന്ന് അത്താണിക്കൽ ആദ്യ സ്വീകരണം നടക്കും. പതാക ജാഥ സ്വാഗത സംഘ രൂപീകരണ യോഗം കർഷക സംഘം ജില്ലാ പ്രസിഡന്റ് പി.ജ്യോതിഭാസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം.പി.ഇസ്മായിൽ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ.നാരായണൻ, മത്തായി യോഹന്നാൻ, സി.പി.എം ജില്ലാ കമ്മിറ്റിയംഗം വി.പി.സോമസുന്ദരൻ, ഏരിയ സെക്രട്ടറി ഇ.നരേന്ദ്ര ദേവ്, ടി.പ്രഭാകരൻ, പി.അശോകൻ, കെ.പി.മനോജ്, ഇ.പ്രഭാകരൻ, വള്ളിക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മനോജ് കുമാർ, കായമ്പടം വേലായുധൻ സംസാരിച്ചു. ഭാരവാഹികളായി വി.പി.സോമസുന്ദരൻ (ചെയർമാൻ) മത്തായി യോഹന്നാൻ (ജനറൽ കൺവീനർ).