llll


പൊ​ന്നാ​നി​:​ ​പൊ​ന്നാ​നി​ ​കോ​ട​തി​ ​എ​ട​പ്പാ​ളി​ലേ​ക്ക് ​മാ​റ്റാ​നു​ള്ള​ ​നീ​ക്ക​ത്തി​നെ​തി​രെ​ ​വി​വാ​ദം​ ​കൊ​ഴു​ക്കു​മ്പോ​ൾ​ ​ച​രി​ത്ര​വും​ ​പൈ​തൃ​ക​വും​ ​പേ​റു​ന്ന​ ​കോ​ട​തി​ ​കെ​ട്ടി​ട​ത്തി​ന് ​പ​റ​യാ​നു​ള്ള​ത് ​നൂ​റ്റാ​ണ്ടി​ന്റെ​ ​ച​രി​ത്ര​ ​മ​ഹാ​ത്മ്യം.​ കോടതി എടപ്പാളിലേക്ക് മാറ്റുമെന്ന് വാർത്ത പരന്നതോടെയാണ് വിവാദം ഉടലെടുത്തത്. വിവിധ സംഘട നകളും രാഷ്ട്രീയ കക്ഷികളും ഇതിനെതിരെ രംഗത്തുവന്നു കഴി ഞ്ഞു.
1888​ൽ​ ​ബ്രി​ട്ടീ​ഷ് ​ഭ​ര​ണ​കാ​ല​ത്താ​ണ് ​പൊ​ന്നാ​നി​ ​കോ​ട​തി​പ്പ​ടി​യി​ലെ​ ​കോ​ട​തി​ ​കെ​ട്ടി​ടം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ 67,500​ ​രൂ​പ​ ​ചെ​ല​വി​ൽ​ ​ആം​ഗ്ലോ​ ​സാ​ക്സ​ൺ​ ​മാ​തൃ​ക​യി​ൽ​ ​ഒ​രേ​ക്ക​ർ​ ​സ്ഥ​ല​ത്താ​ണ് ​കെ​ട്ടി​ടം​ ​പ​ണി​ത​ത്.​ ​പ​ഴ​യ​ ​താ​ലൂ​ക്ക് ​(​പ​ബ്ലി​ക്ക്)​ ​ഓ​ഫീ​സും​ ​കോ​ട​തി​യും​ ​പ്ര​വ​ർ​ത്തി​ച്ച​ത് ​ഈ​ ​കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു.
1957​ ​ജ​നു​വ​രി​ ​ഒ​ന്നി​ന് ​മ​ല​ബാ​ർ​ ​ഭാ​ഗി​ച്ച് ​പാ​ല​ക്കാ​ട്,​ ​കോ​ഴി​ക്കോ​ട്,​ ​ക​ണ്ണൂ​ർ​ ​ജി​ല്ല​ക​ൾ​ ​രൂ​പ​വ​ത്ക​രി​ച്ച​പ്പോ​ൾ​ ​പാ​ല​ക്കാ​ട് ​ജി​ല്ല​യി​ലാ​യി​രു​ന്നു​ ​പൊ​ന്നാ​നി​ ​താ​ലൂ​ക്ക്.​ 1969​ ​ജൂ​ൺ​ 16​ന് ​മ​ല​പ്പു​റം​ ​ജി​ല്ല​ ​നി​ല​വി​ൽ​ ​വ​ന്ന​പ്പോ​ൾ​ ​പൊ​ന്നാ​നി​ ​താ​ലൂ​ക്ക് ​പു​നഃ​ക്ര​മീ​ക​രി​ച്ചു.​ ​ആ​ദ്യ​കാ​ല​ത്ത് ​കൂ​റ്റ​നാ​ട് ​കോ​ട​തി​ ​എ​ന്ന​ ​പേ​രി​ലാ​യി​രു​ന്നു​ ​പൊ​ന്നാ​നി​ ​കോ​ട​തി​ ​അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.​ ​അ​ക്കാ​ല​ത്ത് ​ഇ​ത് ​ഡി​സ്ട്രി​ക്ട് ​മു​ൻ​സി​ഫ് ​കോ​ട​തി​യാ​യി​രു​ന്നു.​ ​ന്യാ​യാ​ധി​പ​ർ​ ​ഡി​സ്ട്രി​ക്ട് ​മു​ൻ​സി​ഫെ​ന്നു​മാ​ണ് ​അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.​പി​ന്നീ​ട് ​പൊ​ന്നാ​നി​ ​ഡി​സ്ട്രി​ക്ട് ​മു​ൻ​സി​ഫ് ​കോ​ട​തി​യെ​ന്ന് ​പു​നഃ​ ​നാ​മ​ക​ര​ണം​ ​ചെ​യ്തു.​ ​അ​ക്കാ​ല​ത്തെ​ ​തീ​ര​ദേ​ശ​ ​കോ​ട​തി​ക​ളി​ൽ​ ​മി​ക​ച്ച​ ​സൗ​ക​ര്യ​ങ്ങ​ളു​ള്ള​തും​ ​മ​ല​ബാ​റി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​അ​ധി​കാ​ര​ ​പ​രി​ധി​യു​ള്ള​തു​മാ​യി​രു​ന്നു.
നി​ല​വി​ലു​ള്ള​ ​കെ​ട്ടി​ടം​ ​നി​ർ​മ്മി​ക്കും​ ​മു​മ്പ് ​ബി.​ഇ.​എം.​ ​എ​ല​മെ​ന്റ​റി​ ​സ്‌​കൂ​ളി​നോ​ടും​ ​പൊ​ന്നാ​നി​ ​അ​ങ്ങാ​ടി​യി​ലെ​ ​ക​ണ്ട​ത്ത് ​വീ​ട്,​ ​പാ​ല​യ്ക്ക​ൽ​ ​തു​ട​ങ്ങി​യ​ ​ത​റ​വാ​ടു​ക​ളോ​ട് ​ചേ​ർ​ന്ന​ ​മു​റി​ക​ളി​ലും​ ​പ​ല​പ്പോ​ഴാ​യി​ ​കോ​ട​തി​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.​ ​വി​ല്ലേ​ജ് ​കോ​ട​തി​യാ​യി​രു​ന്ന​ ​സ​മ​യ​ത്ത് ​യു​റോ​പ്യ​രും​ ​നീ​തി​ക്കു​വേ​ണ്ടി​ ​സ​മീ​പി​ച്ചു.
ഒ​ട്ട​ന​വ​ധി​ ​പ്ര​മു​ഖ​ ​ന്യാ​യാ​ധി​പ​ർ​ ​ഇ​വി​ടെ​ ​സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.​ ​ഒ​പ്പം​ ​പ്ര​ഗ​ത്ഭ​രാ​യ​ ​അ​ഭി​ഭാ​ഷ​ക​രും​ ​പ്രാ​ക്ടീ​സ് ​ചെ​യ്തി​രു​ന്നു.​ ​അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന​ ​കെ.​ ​വി.​ ​രാ​മ​മേ​നോ​ന്റെ​ ​ഗു​മ​സ്ത​നാ​യി​രു​ന്നു​ ​പ്ര​ശ​സ്ത​ ​ക​വി​ ​ഇ​ട​ശ്ശേ​രി​ ​ഗോ​വി​ന്ദ​ൻ​ ​നാ​യ​ർ.