
മഞ്ചേരി: നാവിൽ രുചിയൂറുന്ന ഭക്ഷ്യവിഭവങ്ങളൊരുക്കി മഞ്ചേരിയിൽ കുടുംബശ്രീ ഭക്ഷ്യവിപണന മേള. മഞ്ചേരി നഗരസഭയുടെ സഹകരണത്തോടെയാണ് മേള. 15 ഉത്പന്ന വിപണന സ്റ്റാളുകൾ മേളയിലുണ്ട്. അരീക്കോട്, മലപ്പുറം, മങ്കട, വണ്ടൂർ ബ്ലോക്കുകളിലെ 14 സി.ഡി.എസുകളാണ് മേളയിലുള്ളത്. ഒമ്പത് യൂണിറ്റുകളിലായി അറുപതോളം കുടുംബശ്രീ അംഗങ്ങളാണ് മുഴുവൻ സമയം ഭക്ഷ്യസ്റ്റാളുകളിൽ സജീവമാകുന്നത്. യു.എ. ലത്തീഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്‌സൺ വി.എം സുബൈദ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ. ജാഫർ കക്കൂത്ത് പദ്ധതി വിശദീകരിച്ചു.