d

പെരിന്തൽമണ്ണ: ഇ.എം.എസ് സഹകരണ ആശുപത്രി സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ലോക സി.ഒ.പി.ഡി ദിനത്തിന്റെയും ദേശീയ അപസ്മാര ദിനത്തിന്റെയും ഭാഗമായി ബോധവത്കരണ ക്ലാസും പോസ്റ്റർ പ്രദർശനവും നടത്തി. ബോധവത്കരണക്ലാസ് ആശുപത്രി ചെയർമാൻ ഡോ. എ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. പൾമണോളജി വിഭാഗം ഡോ. പി.സി. മുജീബ് റഹ്മാൻ, പ്രൊഫ. പ്രേംകുമാർ, അസി. പ്രൊഫ. കാവ്യ എന്നിവർ ക്ലാസെടുത്തു. ജനറൽ മാനേജർ എം അബ്ദുന്നാസിർ, പ്രൊഫ. ടി. സ്വാതി, അസി പ്രൊഫ. ഐശ്വര്യ എന്നിവർ പ്രസംഗിച്ചു.