
പെരിന്തൽമണ്ണ: തൊഴിൽ സൃഷ്ടി എന്ന ലക്ഷ്യത്തിനായി തൊഴിൽ ആസൂത്രണം നടത്തുന്നതിനുള്ള സൂക്ഷ്മ തല ജനകീയ സംവിധാനമായ തൊഴിൽസഭയുടെ പരിശീലനം തുടങ്ങി. പെരിന്തൽമണ്ണ ബ്ലോക്ക് പരിധിയിലെ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾക്കാണ് പരിശീലനം. ഇന്ന് തൊഴിൽ സഭ ഫെസിലിറ്റേറ്റർമാർക്കുള്ള പരിശീലനം നടക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് കെ.വനജ അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. അയമു, ബി.ഡി.ഒ. കെ.പാർവതി, എം.ഗോപാലൻ, എം.കെ.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു. വിവിധ പരിശീലന സെഷനുകൾക്ക് കെ.പി. ജയേന്ദ്രൻ, ടി.ടി.ഉണ്ണികൃഷ്ണൻ, എൻ. നാസർ, കെ.പങ്കജാക്ഷൻ, കെ.യൂസഫ്, പി.തുളസീദാസ്, ടി.ഹാജറുമ്മ എന്നിവർ നേതൃത്വം നൽകി.