
മലപ്പുറം: മഞ്ചേരി ഗവ. ടെക്നിക്കൽ ഹൈസ്കൂൾ കാമ്പസിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ഡിസൈനിംഗ് കൊണ്ടോട്ടിയിൽ 2022- 23 അദ്ധ്യയന വർഷത്തിൽ അധികമായി അനുവദിച്ച ആറ് സീറ്റുകളിലേക്ക് 23ന് സ്പോട്ട് അഡ്മിഷൻ നടത്തും. താൽപര്യമുള്ളവർ അസൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10ന് രജിസ്ട്രേഷൻ നടത്തണം. 11 മണിവരെ രജിസ്റ്റർ ചെയ്യുന്നവരെ ഉൾപ്പെടുത്തി റാങ്ക് അടിസ്ഥാനത്തിൽ അഡ്മിഷൻ നൽകും. ഒഴിവുകളുടെ വിവരം polyadmission.org/gifd എന്ന വെബ്സൈറ്റിലെ വേകൻസി പൊസിഷൻ എന്ന ലിങ്കിൽ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7907258165, 9946129396.