
മലപ്പുറം: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്ററിന്റെ മഞ്ചേരി കേന്ദ്രത്തിലേക്ക് ഗസ്റ്റ് ലക്ചറർ തസ്തികയിൽ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനിയറിംഗ് ബിരുദം/ ഡിപ്ലോമ യോഗ്യതയും ഒരു വർഷത്തിൽ കുറയാതെയുള്ള അദ്ധ്യാപന പ്രവൃത്തി പരിചയവുമുളളവർ നവംബർ 21ന് രാവിലെ 11ന് എൽ.ബി.എസ് സെന്ററിന്റെ കച്ചേരിപ്പടിയിലെ ഐ.ജി.ബി.ടിയിലുളള സെന്ററിൽ അസ്സൽ സർട്ടിഫിക്കറ്റും അതിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഹാജരാകണം.
വിവരങ്ങൾക്ക് ഫോൺ: 0483 2764674.