
വള്ളിക്കുന്ന്: ഗ്രാമപഞ്ചായത്തിലെ കടലുണ്ടി നഗരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മലപ്പുറം ജില്ല ഒപ്താൽമിക് യൂണിറ്റിന്റെ സഹകരണത്തോടെ പ്രമേഹരോഗികൾക്കായി ഡയബെറ്റിക്ക് റെറ്റിനോപതി സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൈലജ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തിരൂർ ജില്ലാ ആശുപത്രിയിലെ ഡോ.അബ്ദുൽ മാലിക് ,നെടുവ സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.വാസുദേവൻ എന്നിവർ ക്ലാസെടുത്തു. വൈസ് പ്രസിഡന്റ് മനോജ് കോട്ടാശ്ശേരി, സിന്ധു ആത്രപുളിക്കൽ, വാർഡംഗം ആസിഫ് മഷ്ഹൂദ്,മെഡിക്കൽ ഓഫീസർ ഡോ.എം.എസ്.സുധീർ, ജില്ലാ കോ- ഓർഡിനേറ്റർ ഷാഹുൽ ഹമീദ് പ്രസംഗിച്ചു.