
മലപ്പുറം : സേ നോ ടു ഡ്രഗ്സ് എന്ന മുദ്രാവാക്യമുയർത്തി 2022 ഫിഫ ലോകകപ്പ് പ്രചാരണാർത്ഥം ഷൂട്ട് ഔട്ട് മത്സരം നടത്തുന്നു. 
നവംബർ 20 ന് വൈകിട്ട് അഞ്ചിന് മലപ്പുറം കോട്ടക്കുന്നിലാണ് മത്സരം നടക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
 പി. ഉബൈദുള്ള എം.എൽ.എയും അൽബൈക്ക് ചെയർമാൻ മൊയ്തീൻകുട്ടി ഹാജിയും സംയുക്തമായി ഫ്ളാഗ് ഓഫ് ചെയ്യും. 
മുൻ സന്തോഷ് ട്രോഫി താരം ഫിറോസ് കളത്തിങ്ങൽ ആദ്യ കിക്കെടുക്കും.
വിജയികൾക്ക് സമ്മാനങ്ങൾ നൽകും.
നറുക്കെടുപ്പിലൂടെ വിജയിക്കുന്നവർക്ക് എൽ.ഇ.ഡി ടിവി, വാഷിംഗ് മെഷീൻ, ഓവൻ, ഡിന്നർ സെറ്റ് എന്നിവ ലഭിക്കും.