fffffffff

വണ്ടൂർ: വണ്ടൂർ സർവ്വീസ് സഹകരണ ബാങ്കിൽ എ.ടി.എം കൗണ്ടറും ക്യൂആർ പേയ്‌മെന്റ് സംവിധാനവും വെബ് സൈറ്റ് ലോഞ്ചിംഗ്, കുടുംബശ്രീ ലിംഗേജ് വായ്പാ വിതരണം, കുടുംബശ്രീ സംരംഭക വായ്പാ വിതരണം എന്നിവയുടെ ഉദ്ഘാടനം വൈകിട്ട് നാലിന് മന്ത്രി അബ്ദുറഹ്മാൻ നിർവ്വഹിക്കുമെന്ന് ഭരണസമിതി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ എ.പി. അനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് കെ.ടി. മുഹമ്മദാലി, വൈസ് പ്രസിഡന്റ് എബ്രഹാം വർഗീസ്, സെക്രട്ടറി എ. സുഭാഷ് ചന്ദ്രബോസ്, വി. സൂഫിയാൻ എന്നിവർ പങ്കെടുത്തു.