s

പെരിന്തൽമണ്ണ: ഭരണസമിതി ജനവിരുദ്ധ നടപടികൾ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് ആലിപ്പറമ്പ് പഞ്ചായത്ത് ഓഫീസിലേക്ക് സി.പി.എം മാർച്ച് നടത്തി. മാർച്ച് സി.പി.എം പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി അംഗം വള്ളൂരാൻ ഹനീഫ ഉദ്ഘാടനം ചെയ്തു. ആനമങ്ങാട് ലോക്കൽ സെക്രട്ടറി മുരളി വളാംകുളം, ആലിപ്പറമ്പ് ലോക്കൽ സെക്രട്ടറി പി.കെ ഷൗക്കത്തലി, ഏരിയ കമ്മിറ്റി അംഗങ്ങളായ പി. ഗോവിന്ദപ്രസാദ്, എം.പി മോഹൻ, യു. അജയൻ, സി. ബാലസുബ്രമണ്യൻ, ലീന ശാന്തിനി എന്നിവർ സംസാരിച്ചു.