
മലപ്പുറം: എല്ലാവർക്കും കായികക്ഷമത വളർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ. 'വൺ മില്യൺ ഗോൾ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം എം.എസ്.പി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികളുടെ കായിക ക്ഷമത ഉറപ്പാക്കുന്നതിന് പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. അടുത്ത വർഷം മുതൽ കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. അതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പി.ഉബൈദുള്ള എം.എൽ.എ അദ്ധ്യക്ഷനായി.
എ.പി അനിൽകുമാർ എം.എൽ.എ, വഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ, മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, മുൻ ഇന്ത്യൻതാരം യു.ഷറഫലി, വാർഡ് കൗൺസിലർ കെ.പി ജയശ്രീ, ജില്ല ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് പി.അഷ്‌റഫ്, സംസ്ഥാന സ്‌പോർട്സ് കൗൺസിൽ അംഗം ആഷിഖ് കൈനിക്കര, മുൻ ജില്ലാ പൊലീസ് മേധാവി യു.അബ്ദുൽ കരീം, പഴയകാല താരങ്ങളായ സൂപ്പർ സ്റ്റുഡിയോ അഷ്‌റഫ്, പൂളക്കണ്ണി മുഹമ്മദലി, ഷാജറുദ്ദീൻ കോപിലാൻ, സുരേന്ദ്രൻ, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി അനിൽ, അംഗങ്ങളായ കെ.മനോഹരകുമാർ,പി.ഹൃഷികേശ് കുമാർ, സി.സുരേഷ്, കെ.നാസർ, പി.ടി.എ പ്രസിഡന്റ് കെ.പി.ഫൈസൽ, സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി എച്ച്.പി.അബ്ദുൾ മഹറൂഫ് സംസാരിച്ചു.