d

മലപ്പുറം : കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഇന്നാരംഭിക്കുന്ന മലപ്പുറം ജില്ലാ സ്‌കൂൾ കായികമേളയുടെ ഭക്ഷണപ്പുരയിൽ പാലുകാച്ചലോടെ പാചകമാരംഭിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.ടി. ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്തു. തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തംഗം എ.പി. ധനജ് ഗോപിനാഥ് , കെ.പി.എസ്. ടി.എ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കെ. അബ്ദുൾ മജീദ്, ഭക്ഷണക്കമ്മിറ്റി കൺവീനർ ഇ. ഉമേഷ്‌കുമാർ , കുസോ നേതാവ് കെ.പി പ്രമോദ്, എം.പി. മുഹമ്മദ്, കെ. സുഭാഷ്, സി.പി. സത്യനാഥൻ എന്നിവർ സംബന്ധിച്ചു.