
പരപ്പനങ്ങാടി : ഖത്തർ ലോകകപ്പ് ഫുട്‌ബാൾ മത്സരങ്ങളിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെയും ദേശീയ പതാകകൾ പ്രദർശിപ്പിച്ച് പരപ്പനങ്ങാടി ജി.എം.എൽ.പി സ്‌കൂൾ വേറിട്ട മാതൃകയായി. പ്രദർശനം പരപ്പനങ്ങാടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ സെയ്തലവിക്കോയ അദ്ധ്യക്ഷനായിരുന്നു. പി.ടി.എ പ്രസിഡന്റ് നൗഫൽ, എസ്.എം.സി വൈസ് ചെയർപേഴ്സൺ താഹിറ, പ്രധാനാദ്ധ്യാപകൻ ടോമി മാത്യു , സ്റ്റാഫ് സെക്രട്ടറി വി.കെ.സി. കവിത എന്നിവർ പ്രസംഗിച്ചു. ഗോളടി മത്സരത്തിന് നഗരസഭ സ്‌പോർട്സ് കൗൺസിൽ അംഗം ഉണ്ണികൃഷ്ണൻ, ഇ.കെ.കെ. ഷാജു , പി. ജിബിൻ, എം. ഉഷാദേവി, ജി.എസ്.മീര, വി. പി. മഹിജ, പ്രവീണ, ഉഷസ് എന്നിവർ നേതൃത്വം നൽകി.