എടപ്പാൾ: ബ്രസീൽ ഫാൻസ് പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോത്തന്നൂർ, നരിപ്പറമ്പ് മേഖല ബ്രസീൽ ഫാൻസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ റോഡ് ഷോ സംഘടിപ്പിച്ചു. നൂറുകണക്കിന് ഫാൻസുകാർ പങ്കെടുത്ത പ്രോഗ്രാം ബ്ലോക്ക് മെമ്പർ ദിലീഷ് ഉദ്ഘാടനം ചെയ്തു. കരീം പോത്തന്നൂർ അദ്ധ്യക്ഷത വഹിച്ചു. എൻ. നൗഫൽ, എ.പി. ഷാഹിർ , കെ. റാഫി, വി.പി. മഹ്‌രൂഫ് , കെ.പി. കുഞ്ഞുട്ടി, ബോസ് മാനു, സി.എ. ആഷിക് , വൈശാഖ് , ഷാജു, ജിജിൻ, നിതിൻ ദാസ്, അൻവർ, ലെനിൽ ലിജേഷ് എന്നിവർ നേതൃത്വം കൊടുത്തു . പോത്തന്നൂരിൽ നിന്നും തരിപ്പറമ്പ് വരെ നടത്തിയ റോഡ് ഷോ വർണ്ണപകിട്ടാർന്ന പരിപാടികളോടെ സമാപിച്ചു.