
മലപ്പുറം: ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മലപ്പുറം എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസർ അലക്സ് അലോഷ്യസാണ്(35) അറസ്റ്റിലായത്. ഒക്ടോബർ 15നാണ് ഭാര്യ ജിൻസി(28) മലപ്പുറം ചെമ്മങ്കടവിലെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ചത്. കൊല്ലം ചവറ സ്വദേശികളാണ് ഇരുവരും. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നെന്നാണ് ആരോപണം. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് അലക്സ് അലോഷ്യസിനെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.