d

വളാഞ്ചേരി: കുടുംബശ്രീ ജെൻഡർ കാമ്പയിന്റെ ഭാഗമായി പൂക്കാട്ടിരി സഫ കോളേജ് സോഷ്യൽ വർക് വിഭാഗവും കുടുംബശ്രീ ജെൻഡർ ക്ലബും സംയുക്തമായി അന്താരാഷ്ട്ര ലിംഗാധിഷ്ടിത അതിക്രമ ലഘൂകരണ ദിനാചാരണവുമായി ബന്ധപ്പെട്ട് സെമിനാറും പ്രസംഗ മത്സരവും സംഘടിപ്പിച്ചു. സഫ കോളേജ് പ്രിൻസിപ്പൽ ഡോ. പി.വി.നിഥിൻ ഉദ്ഘാടനം നിർവഹിച്ചു. സോഷ്യൽ വർക് വിഭാഗം മേധാവി ഡോ. സുൽഫിക്കർ അദ്ധ്യക്ഷനായി. കുടുംബശ്രീ ജെൻഡർ സർവീസ് പ്രൊവൈഡർ ടി.പി. പ്രമീള സെഷൻ നയിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ അബ്ദുൾ ഷുക്കൂർ, എടയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കൗൺസിലർ പി. റാഹില ഷെറിൻ, അസിസ്റ്റന്റ് പ്രൊഫസർ വി.കെ അൻഷാദ്, പി.എം. മുർസിന , ശിബാൻ എന്നിവർ സംസാരിച്ചു.