
കുറ്റിപ്പുറം: കേരള പ്രവാസി സംഘം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സൗജന്യ ഭവന നിർമ്മാണ പദ്ധതിയായ ഗർഷോം പ്രവാസി ഭവന പദ്ധതിയുടെ കീഴിലുള്ള ആദ്യത്തെ വീടിന്റെ താക്കോൽ ദാനം 27ന് വൈകിട്ട് നാലിന് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. വളാഞ്ചേരി ഏരിയയിലെ കുറ്റിപ്പുറം മേഖല കമ്മിറ്റിക്ക് കീഴിലാണ് കുറ്റിപ്പുറം പള്ളിപ്പടിയിൽ നിർധന വിധവയ്ക്കായി വീടിന്റെ പണി പൂർത്തീകരിച്ചത്.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ മലപ്പുറം ജില്ലയിലെ 100 പഞ്ചായത്തുകളിൽ പദ്ധതിയിൻ കീഴിൽ സൗജന്യമായി വീട് നിർമ്മിച്ചു നൽകുമെന്ന് പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഉസ്മാൻ പൂളക്കോട്ട്, കെ.കെ. പ്രീതി, ചെയർമാൻ സി. വേലായുധൻ, കൺവീനർ പി.കെ. മുഹമ്മദ് അലി, പ്രവാസി സംഘം ഏരിയ പ്രസിഡന്റ് ടി.പി. അബ്ദുൾ ഗഫൂർ, ജില്ലാ കമ്മിറ്റി അംഗം ഹംസ മാണിയങ്കാട് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.