sports
പോൾവാൾട്ട് മത്സരത്തിൽ വിദ്യാർത്ഥി മുളക്കോൽ കുത്തിച്ചാടുന്നു.

തേഞ്ഞിപ്പലം: പോൾ വാൾട്ട് മത്സരങ്ങൾക്ക് ഇപ്പോഴും മുളങ്കമ്പ് തന്നെ. ഫസ്റ്റ് നേടിയവരും പോളിന് പകരം ഉപയോഗിച്ചത് മുളങ്കോൽ. മത്സരത്തിന് ആകെ ഒരു പോൾ മാത്രമാണ് ഉണ്ടായിരുന്നത്. അത് കുട്ടികൾ മാറി മാറി ഉപയോഗിച്ചെങ്കിലും കൂടുതൽ പേരും മുള തന്നെ കുത്തിച്ചാടി. സീനിയർ ആൺകുട്ടികളുടെ പോൾവാൾട്ട് മത്സരത്തിൽ സ്വർണം നേടിയ രായിരമംഗലം എസ്.എം.എം.എച്ച്.എസ്.എസിലെ മുഹമ്മദ് ഫൈജാസും ജൂനിയർ ആൺകുട്ടികളുടെ മത്സരത്തിൽ ചാടിയ

കെ.എച്ച്.എം.എച്ച്.എസ്.എസിലെ എം. മുഹമ്മദ് നിയാസും മുളയിൽ ചാടി തന്നെ ഒന്നാമതെത്തി.

വില കൂടുതൽ ആയതിനാലാണ് കുട്ടികൾക്ക് പരിശീലനത്തിനും മത്സരങ്ങൾക്ക് പോലും പോൾ വാങ്ങി ഉപയോഗിക്കാൻ കഴിയാത്തത്. വലിയ വിലയ്ക്ക് പോൾ വാങ്ങി നൽകാൻ സ്‌കൂളുകൾക്കും കഴിയുന്നില്ല. അതോടെ കുട്ടികൾക്ക് മുളതന്നെ ഉപയോഗിക്കേണ്ടി വരുന്നു.
കുട്ടികൾക്ക് കൂടുതൽ മികവ് പുലർത്താൻ പോൾ തന്നെ വേണ്ടിവരുമെന്നും അതിനുള്ള സൗകര്യമൊരുക്കണമെന്നുമാണ് കായിക അദ്ധ്യാപകർക്കും പറയാനുള്ളത്.