d

പെരിന്തൽമണ്ണ: ഡി.വൈ.എഫ്.ഐ മങ്കട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചാരണത്തിന്റെ ഭാഗമായി അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു. കൊളത്തൂർ കുറുപ്പത്താലിൽ നടന്ന പൊതുയോഗം ഡി.വൈ.എഫ്. ഐ മുൻ ജില്ലാ സെക്രട്ടറി എ. ശിവദാസൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് ട്രഷറർ വി. മുർഷിദ് അദ്ധ്യക്ഷനായി. ബാലസംഘം സംസ്ഥാന സെക്രട്ടറി ആദിൽ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി
കെ.ടി നൗഫൽ, പി. മുനീർ തുടങ്ങിയവർ സംസാരിച്ചു.