
നിലമ്പൂർ: കനോലി പരിസരത്ത് വനം വകുപ്പിന്റെ വന നശീകരണത്തിനെതിരെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിലമ്പൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂർ വനം കാര്യാലയത്തിന് മുന്നിൽ നിന്നും അരുവാക്കോട് വരെ പ്രതിഷേധ പ്രകടനം നടത്തി. കനോലി പ്ലോട്ടിനു സമീപം നടന്ന ചടങ്ങിൽ പരിഷത്ത് ജില്ലാ പ്രസിഡന്റ് ടി. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി. ശ്രീജ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.കെ. രാധാകൃഷ്ണൻ, കെ. രാജേന്ദ്രൻ, ടി. ശ്രീകുമാർ, കെ. അരുൺകുമാർ തുടങ്ങിയവർ സംസാരിച്ചു. വികസനപ്രവർത്തനങ്ങൾ പരിസ്ഥിതി പ്രവർത്തകരുടെ കൂടി അഭിപ്രായം തേടിക്കൊണ്ടുവേണം കൊണ്ടുവരാനെന്ന് പരിഷത്ത് ആവശ്യപ്പെട്ടു.