ഇന്ത്യൻ ഓയിൽ ഡീലേഴ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗവും അവാർഡ് ദാനവും പി. ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: ഇന്ത്യൻ ഓയിൽ ഡീലേഴ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗവും അവാർഡ് ദാനവും പി. ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊവിഡ് മഹാമാരി കാലത്ത് പ്രതിസന്ധിയിലായ എല്ലാ വ്യാപാര മേഖലകളെയും സർക്കാർ സഹായിച്ചപ്പോൾ പെട്രോൾ പമ്പ് ഉടമകൾക്ക് യാതൊരുവിധ സഹായവും നൽകാൻ സർക്കാർ തയ്യാറാവാത്തത് പ്രതിഷേധാർഹമാണെന്നും ഈ വ്യാപാര മേഖല നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്നതിന് സർക്കാർ അടിയന്തിര ഇടപെടൽ നടത്തണമെന്നും ഉബൈദുള്ള എം.എൽ.എ ആവശ്യപ്പെട്ടു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം. വസന്ത കുമാർ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷൻ സീനിയർ ഡിവിഷണൽ മാനേജർ ഡി. അരുൺകുമാർ , മാനേജർ വി. മുഹമ്മദ് ഷഹീൻ, എം.ഡി.പി.ഡി.എ ജില്ലാ പ്രസിഡന്റ് പി.പി അരവിന്ദാക്ഷൻ, എസ്. ഷെഫീഖ്, ഫെബിൻ, തഷ്രീഹ് റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു.