kala
വന്ധ്യതാ ചികിത്സകരുടെ ദേശീയ സംഘടനയായ ഇസാറിന്റെ ( ഇന്ത്യൻ സൊസൈറ്റി ഒഫ് അസ്സിസ്റ്റഡ് റീപ്രൊഡക്‌ഷൻ ) ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് എടപ്പാൾ ഹോസ്പിറ്റൽ ചെയർമാനും സൈമർ മേധാവിയുമായ ഡോ. കെ.കെ. ഗോപിനാഥന് തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടി സമ്മാനിക്കുന്നു

മലപ്പുറം : വന്ധ്യതാ ചികിത്സകരുടെ ദേശീയ സംഘടനയായ ഇസാറിന്റെ ( ഇന്ത്യൻ സൊസൈറ്റി ഒഫ് അസ്സിസ്റ്റഡ് റീപ്രൊഡക്‌ഷൻ ) ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് പ്രശസ്ത വന്ധ്യത ചികിത്സകനും എടപ്പാൾ ഹോസ്പിറ്റൽ ചെയർമാനും സൈമർ മേധാവിയുമായ ഡോ. കെ.കെ. ഗോപിനാഥന് ലഭിച്ചു.വന്ധ്യതാ ചികിത്സാ രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് അവാർഡ് . ചെന്നൈയിൽ നടന്ന ഇസാർ ദേശീയ സമ്മേളനത്തിൽ തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊന്മുടി അവാർഡ് സമ്മാനിച്ചു . ഇന്ത്യയിലെ ഗൈ നക്കോളജിസ്റ്റുകളുടെ ദേശീയ സംഘടനയായ ഫോഗ്സിയുടെ ദേശീയ പ്രസിഡന്റ് ഡോ. ഹൃഷികേശ് പൈ , ഇസാർ ദേശീയ പ്രസിഡന്റ് ഡോ. നന്ദിത പൽശേഖർ,​ ഗൈനക്കോളജിസ്റ്റുകളുടെ അന്താരാഷ്ട്ര ഫെഡറേഷൻ (ഫിഗോ ) ട്രഷറർ ഡോ. ശാന്തകുമാരി ശേഖരൻ ,തമിഴ്‌നാട് ഇസാർ ചെയർമാൻ ഡോ. എൻ. സഞ്ജീവ റെഡ്ഢി, ഇസാർ ഭ്രുണ ശാസ്ത്ര വിഭാഗം ചെയർമാൻ ഡോ. എം. ശ്രീനിവാസ് , ഡോ. ശരത് തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു .ഇസാറിന്റെ തമിഴ്‌നാട് പോണ്ടിച്ചേരി ചാപ്റ്ററാണ് ചടങ്ങ് സംഘടിപ്പിച്ചത്‌