
മലപ്പുറം: പ്രൊഫ. കടവനാട് മുഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിൽ ട്രഷററായിരുന്ന കെ.കെ.കുഞ്ഞുമൊയ്തീനെ എറണാകുളത്ത് ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഐകകണ്ഠ്യേന തിരഞ്ഞെടുത്തു. കൊടുങ്ങല്ലൂർ സ്വദേശിയായ ഇദ്ദേഹം എം.ഇ.എസ് യൂത്ത് വിംഗിലൂടെ സംഘടനാ നേതൃത്വത്തിലേക്ക് കടന്നുവന്ന വ്യക്തിയാണ്. ഇതുവഴി ഒഴിവുവന്ന ട്രഷറർ സ്ഥാനത്തേക്ക് പൊന്നാനി പുറങ്ങ് സ്വദേശി ഒ.സി.സലാഹുദ്ദീനെയും തിരഞ്ഞെടുത്തു. എം.ഇ.എസ് മലപ്പുറം ജില്ലാ പ്രസിഡന്റാണ്. ജില്ലാ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്. വളാഞ്ചേരി എം.ഇ.എസ് കോളേജ് ചെയർമാനാണ്.