ggg

തിരൂരങ്ങടി : കഴിഞ്ഞ 30 വർഷത്തോളമായി മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന എ.ഡബ്ള്യു.എച്ച് സ്‌പെഷ്യൽ സ്‌കൂളിൽ ഡിസംബർ പത്തിന് കലാവിരുന്നും രക്ഷാകർതൃ സംഗമവും സംഘടിപ്പിക്കും. രാവിലെ ഒമ്പതിന് ചെമ്മാട് താജ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ , വി. അബ്ദുറഹ്മാൻ , ഇ.ടി. മുഹമ്മദ് ബഷീർ എം.പി , കെ.പി.എ മജീദ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. ചെമ്മാട് പഴയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ഘോഷയാത്ര പ്രധാന വേദിയലേക്ക് ആരംഭിക്കും. വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറും.