gggg

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​വി​മാ​ന​ത്താ​വ​ളം​ ​വ​ഴി​ ​ക​ട​ത്തി​യ​ ​സ്വ​ർ​ണം​ ​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന​ ​കാ​സ​ർ​കോ​ട് ​സ്വ​ദേ​ശി​ക​ളെ​ ​ആ​ക്ര​മി​ച്ച് ​സ്വ​ർ​ണം​ ​ക​വ​രാ​ൻ​ ​ശ്ര​മി​ച്ച​ ​അ​ഞ്ചു​പേ​രെ​ ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​കൊ​പ്പം​ ​മു​തു​ത​ല​ ​സ്വ​ദേ​ശി​ ​കോ​ര​ക്കോ​ട്ടി​ൽ​ ​മു​ഹ​മ്മ​ദ് ​റ​ഷാ​ദ്(30​),​ ​കൂ​ട​ല്ലൂ​ർ​ ​സ്വ​ദേ​ശി​ ​ചോ​ട​ത്ത് ​കു​ഴി​യി​ൽ​ ​അ​ബ്ദു​ൾ​അ​സീ​സ്(31​),മാ​റ​ഞ്ചേ​രി​ ​സ്വ​ദേ​ശി​ ​കൈ​പ്പ​ള്ളി​യി​ൽ​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​ർ​(40​),​ ​വെ​ളി​യ​ങ്കോ​ട് ​സ്വ​ദേ​ശി​ ​കൊ​ള​ത്തേ​രി​ ​സാ​ദി​ക്ക്(27​),​ ​ചാ​വ​ക്കാ​ട് ​മു​തു​വ​റ്റൂ​ർ​ ​സ്വ​ദേ​ശി​ ​കു​രി​ക്ക​ല​ക​ത്ത് ​അ​ൽ​താ​ഫ്ബ​ക്ക​ർ​(32​)​ ​എ​ന്നി​വ​രാ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.
ക​ഴി​ഞ്ഞ​ 26​ ​ന്,​ ​വി​ദേ​ശ​ത്ത് ​നി​ന്ന് ​കോ​യ​മ്പ​ത്തൂ​ർ​ ​എ​യ​ർ​പോ​ർ​ട്ടി​ലി​റ​ങ്ങി​ ​നാ​ട്ടി​ലേ​ക്ക് ​വ​രും​വ​ഴി​ ​കാ​സ​ർ​കോ​ട് ​സ്വ​ദേ​ശി​ക​ൾ​ ​ശ​രീ​ര​ത്തി​ൽ​ ​ഒ​ളി​പ്പി​ച്ച് ​ക​ട​ത്തി​യ​ ​ഒ​രു​ ​കി​ലോ​ഗ്രാം​ ​സ്വ​ർ​ണം​ ​ക​വ​രാൻ ര​ണ്ടു​കാ​റു​ക​ളി​ലാ​യെ​ത്തി​യ​ ​സം​ഘം​ ​ശ്ര​മി​ച്ചി​രു​ന്നു.​ ​നാ​ട്ടു​കാർ ഇ​ട​പെ​ട്ട​തോ​ടെ​ ​സം​ഘം​ ​കാ​റി​ൽ​ ​ര​ക്ഷ​പ്പെ​ട്ടു.​ ​കാ​സ​ർ​കോ​ട് ​സ്വ​ദേ​ശി​ക​ളെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ​സ്വ​ർ​ണ്ണം​ ​ക​ണ്ടെ​ടു​ത്തി​രു​ന്നു.​ ​ഇ​വ​രി​ൽ​ ​നി​ന്നും​ ​നാ​ട്ടു​കാ​രി​ൽ​ ​നി​ന്നും​ ​ല​ഭി​ച്ച​ ​സൂ​ച​ന​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ക​വ​ർ​ച്ചാ​സം​ഘ​ത്തെ​ ​തി​രി​ച്ച​റി​ഞ്ഞ​ത്.​ ​മു​ഖ്യ​ ​സൂ​ത്ര​ധാ​ര​നാ​യ​ ​മു​ഹ​മ്മ​ദ് ​റ​ഷാ​ദി​ന് ​സ്വ​ർ​ണ്ണ​ക്ക​ട​ത്ത് ​സം​ഘ​ത്തെ​ക്കു​റി​ച്ച് ​വി​വ​രം​ ​ല​ഭി​ച്ച​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​വ​ർ​ച്ച​യ്ക്ക് ​പ​ദ്ധ​തി​യി​ട്ട​ത്.​ ​സം​ഘം​ ​കോ​യ​മ്പ​ത്തൂ​ർ​ ​എ​യ​ർ​പോ​ർ​ട്ട് ​മു​ത​ൽ​ ​കാ​സ​ർ​കോ​ട് ​സ്വ​ദേ​ശി​ക​ളെ​ ​പി​ന്തു​ട​ർ​ന്ന് ​കാ​പ്പു​മു​ഖ​ത്ത് ​വ​ച്ചാ​ണ് ​ക​വ​ർ​ച്ച​യ്ക്ക് ​ശ്ര​മി​ച്ച​ത്.
മ​റ്റു​ ​പ്ര​തി​ക​ളെ​ ​കു​റി​ച്ച് ​സൂ​ച​ന​ ​ല​ഭി​ച്ച​താ​യും​ ​കൂ​ടു​ത​ൽ​ ​അ​ന്വേ​ഷ​ണ​ത്തി​നാ​യി​ ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​പ്ര​തി​ക​ളെ​ ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങു​മെ​ന്നും​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​സി.​അ​ല​വി​ ​അ​റി​യി​ച്ചു.​ ​അ​റ​സ്റ്റ് ​ചെ​യ്ത​ ​പ്ര​തി​ക​ളെ​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​എ​സ്.​ഐ​ ​എ.​എം.​യാ​സി​ർ,​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ലെ​ ​എ.​എ​സ്.​ഐ​ ​എം.​എ​സ് ​രാ​ജേ​ഷ്,​ ​ഉ​ദ്യോ​ഗ​സ്ഥ​രാ​യ​ ​സ​ക്കീ​ർ​ ​ഹു​സൈ​ൻ,​ ​മു​ഹ​മ്മ​ദ് ​ഷ​ജീ​ർ,​ ​ഉ​ല്ലാ​സ്,​ ​രാ​കേ​ഷ്,​ ​മി​ഥു​ൻ,​ ​ഷ​ഫീ​ഖ് ​എ​ന്നി​വ​രും​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​ഡാ​ൻ​സാ​ഫ് ​സ്‌​ക്വാ​ഡു​മാ​ണ് ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.