 
കുത്തനൂർ: നാഷണൽ ഗെയിംസിൽ സോഫ്റ്റ് ബാളിൽ വെള്ളി മെഡൽ നേടിയ കേരള ടീം അംഗം അക്ഷയ നാരായണന് കുത്തനൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. സഹദേവൻ മൊമെന്റോ നൽകി അനുമോദിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അൻസാർ കാസിം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉഷ ധനാ ധരപ്രകാശ്, മുൻ മെമ്പർ ആർ. ശശിധരൻ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ടി.എ. റഫീക്ദീൻ, യൂത്ത് കോൺഗ്രസ് സെക്രട്ടറി എ. വിനോദ് എന്നിവർ പങ്കെടുത്തു.
നാഷണൽ ഗെയിംസിൽ സോഫ്റ്റ് ബാളിൽ വെള്ളി മെഡൽ നേടിയ കേരള ടീം അംഗം അക്ഷയ നാരായണന് കുത്തനൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. സഹദേവൻ മൊമെന്റോ നൽകി അനുമോദിക്കുന്നു.