
ഷൊർണ്ണൂർ: എം.പി.എം.എം എസ്.എൻ ട്രസ്റ്റ് കോളേജിൽ പി.ടി.എ ജനറൽ ബോഡി യോഗവും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും നടത്തി. ആർ.ഡി.സി ചെയർമാൻ വി.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. വിനർഷ ടി.എം അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ കെ. വസന്തകുമാർ ലഹരി വിരുദ്ധ ക്ലാസ് എടുത്തു.
അരവിന്ദാക്ഷൻ, ഡോ. പി. രജനി, ഗിരീഷ് കുമാർ, മോഹനൻ, ശിവശങ്കരൻ, അഭിലാഷ്, ആശ തുടങ്ങിയവർ സംസാരിച്ചു.