pady

പാ​ല​ക്കാ​ട്: പ്രതിസന്ധികളെ പറിച്ചുകളയാനാകാതെ സംസ്ഥാനത്തെ നെൽവിത്ത് കർഷകർ ദുരിതത്തിൽ. പ​തി​റ്റാ​ണ്ടു​ക​ളാ​യി മേ​ഖ​ല​യ്ക്ക്​ അ​ർ​ഹി​ക്കു​ന്ന പ​രി​ഗ​ണ​ന​ ലഭിക്കാത്തതിനാൽ പ​ല ക​ർ​ഷ​ക​രും വിത്ത് ഉത്പാദനത്തിൽ നിന്ന് പി​ൻ​മാറുകയാണ്. ഇത്തവണ 700 ഹെ​ക​ട്റി​ൽ മാ​ത്ര​മാ​ണ് വി​ത്ത് ഉ​ത്​പാ​ദ​നം ന​ട​ന്നിട്ടുള്ളത്.

സം​സ്ഥാ​ന വി​ത്തു വി​ക​സ​ന അ​തോ​റി​റ്റി​ക്ക് അ​വ​ശ്യ​മാ​യ നെ​ൽ​വി​ത്തി​ന്റെ 90 ശ​ത​മാ​ന​വും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത് പാലക്കാട് നിന്നാണ്. എന്നിട്ടും ജി​ല്ല​യി​ൽ ഇ​തി​ന് ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ൾ തീ​രെ​യി​ല്ല. ഇ​തു​കാ​ര​ണം വി​ത്ത് ക​ർ​ഷ​ക​ർ​ക്ക് പ​ണം ല​ഭി​ക്കാ​ൻ മാ​സ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പാ​ണു​ള്ള​ത്. ഫെ​ബ്രു​വ​രി​യി​ൽ വി​ത്ത് ഉ​ത്​പാ​ദി​പ്പി​ച്ച ക​ർ​ഷ​ക​ർ​ക്ക് ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​മ്പാ​ണ് പ​ണം ല​ഭി​ച്ച​ത്.

 സൗകര്യങ്ങൾ ഉറപ്പാക്കണം

ഇ​വി​ടെ​യു​ണ്ടാ​ക്കി​യ വി​ത്തി​ന്റെ ഗു​ണ​മേ​ന്മ പ​രി​ശോ​ധ​ന ആ​ല​പ്പു​ഴ​യി​ലെ ലാ​ബി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഗു​ണ​മേ​ന്മ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് സാ​ധു​വാ​യ വി​ത്തി​ന്റെ ടാ​ഗിംഗ് ന​ട​ക്കു​ന്ന​ത് സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പി​ന്റെ തി​രു​വ​ന​ന്ത​പു​ര​ത്തെ ഓ​ഫീസി​ലാ​ണ്. ഇ​തെ​ല്ലാം പൂ​ർ​ത്തി​യാ​ക്കാ​ൻ ര​ണ്ടു​മാ​സ​ത്തോ​ളം സ​മ​യ​മെ​ടു​ക്കും. സാ​ധു​വാ​യ വി​ത്ത് സം​സ്ക​രി​ക്കു​ന്ന​ത് എ​രു​ത്തി​യാ​മ്പ​തി​യി​ലും ആ​ല​പ്പു​ഴ​യി​ലു​മാ​ണ്. എ​രു​ത്തി​യാ​മ്പ​തി​യി​ൽ 15 ട​ണ്ണും ആ​ല​പ്പു​ഴ​യി​ൽ പ​ത്ത് ട​ണ്ണു​മാ​ണ് പ്ര​തി​ദി​ന സം​സ്ക​ര​ണ ശേ​ഷി.

25 ട​ൺ ശേ​ഷി മാ​ത്ര​മു​ള്ള പ്ലാ​ന്റി​ൽ 1200 ഹെ​ക്ട​റി​ലെ വി​ത്ത് സം​സ്ക​രി​ക്കാ​ൻ മാ​സ​ങ്ങ​ൾ വേ​ണം. സം​സ്ക​ര​ണം ക​ഴി​ഞ്ഞ് മാ​ത്ര​മാ​ണ് ക​ർ​ഷ​ക​ർ​ക്ക് പ​ണം ല​ഭി​ക്കു​ക. കൊ​യ്തെ​ടു​ത്ത വി​ത്ത് 40 ദി​വ​സ​ത്തി​നു​ള്ളി​ൽ ക​ർ​ഷ​ക​രി​ൽ​ നി​ന്ന് സം​ഭ​രി​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. എ​ന്നാ​ൽ ഇ​ത് ഒ​രി​ക്ക​ലും കൃ​ത്യ​മാ​യി ന​ട​ക്കാ​റി​ല്ല. സം​ഭ​രി​ച്ച വി​ത്തി​ന്റെ പ​ണം ല​ഭി​ക്കാ​ൻ നീ​ണ്ട കാ​ത്തി​രി​പ്പ് ആ​വ​ശ്യ​മാ​യ​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ വി​ത്തു​ത്പാ​ദ​ന​ത്തി​ൽ നി​ന്നും പി​ൻ​വാ​ങ്ങു​ന്ന​ത്.

ഇത്തവണ വിത്ത് ഉത്പാദനം നടന്നത്- 700 ഹെക്ടറിൽ മാത്രം

അ​തോ​റി​റ്റി സം​സ്ഥാ​ന​ത്തെ വി​വി​ധ ക​ർ​ഷ​ക​ർ മു​ഖേ​ന വി​ത്തു​ണ്ടാ​ക്കു​ന്ന​ത്- 1450 ഹെ​ക്ട​റിൽ

ഇതിൽ പാലക്കാട് നിന്ന് - 1000 ഹെക്ടർ

പ്രതിവർഷം വേണ്ടത് - 11,000 ട​ൺ വി​ത്ത്

ഒ​ന്നാം വി​ള​യ്ക്ക് - 5,000 ട​ൺ

ര​ണ്ടാം വി​ള​യ്ക്ക് - 6000 ട​ൺ