muslim-league

കോട്ടോപ്പാടം: മുസ്ലിം ലീഗ് മെമ്പർഷിപ്പ് വിതരണത്തിന്റെ കോട്ടോപ്പാടം പഞ്ചായത്ത് തല ഉദ്ഘാടനം ടി.വി അബ്ദുറഹ്മാന് നൽകി ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിമാരായ അഡ്വ ടി.എ സിദ്ദീഖ്, കല്ലടി അബൂബക്കർ എന്നിവർ നിർവഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പാറശ്ശേരി ഹസ്സൻ, സെക്രട്ടറി കെ.പി ഉമ്മർ, യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുനീർ താളിയിൽ, പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.കെ കുഞ്ഞയമ്മു, മനാഫ് കോട്ടോപ്പാടം, പി.എം മുസ്തഫ, ബഷീർ താളിയിൽ, ഖാദർ താളിയിൽ തുടങ്ങിയവർ പങ്കെടുത്തു.