
കോങ്ങാട്: കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാറശ്ശേരി എ.യു.പി സ്‌കൂളിലെ കുട്ടികളെയും രക്ഷിതാക്കളെയും അദ്ധ്യാപകരേയും പങ്കെടുപ്പിച്ച് ചരിത്ര സെമിനാറും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ പി.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ കെ.എസ്. സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. സി.ജി. ഗിരിജ, പി.എൻ. നാരായണൻകുട്ടി ,കെ. രുഗ്മിണി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കായി 'ഗാന്ധി ക്വിസ് ' മത്സരം സംഘടിപ്പിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സമ്മാനം വിതരണം ചെയ്തു. ഗാന്ധിജിയുടെ ആത്മകഥ സ്‌കൂൾ ലൈബ്രറിയിലേക്ക് ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ സമ്മാനിച്ചു.