cpm

അലനല്ലൂർ: സി.പി.ഐ.എം അലനല്ലൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ടി.കെ. മമ്മുവിന്റെ 12-ാമത് അനുസ്മരണവും രാഷ്ട്രീയ വിശദീകരണ പൊതുയോഗവും സംഘടിപ്പിച്ചു. രാഷ്ട്രീയ വിശദീകരണ പൊതുയോഗം പു.ക.സ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ജംഷീദ് അലി ഉദ്ഘാടനം ചെയ്തു. സി.പി.എം മുൻ ഏരിയാ കമ്മിറ്റി അംഗം കെ.എ. സുദർശന കുമാർ അനുസ്മരണ പ്രഭാക്ഷണം നടത്തി. സി.പി.എം അലനല്ലൂർ ലോക്കൽ സെക്രട്ടറി ടോമി തോമസ് അദ്ധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗംങ്ങളായ എം. ജയകൃഷ്ണൻ, പി. മുസ്തഫ, കെ.എം. സുശീല, വി. അബ്ദുൽ സലിം, പി. രജിത്ത്, ലോക്കൽ കമ്മിറ്റി അംഗം പി. അബ്ദുൽ കരിം, ബ്രാഞ്ച് സെക്രട്ടറി പി. നജീബ്, പി. ഷെറീഫ് തുടങ്ങിയവർ സംസാരിച്ചു.