
വടക്കഞ്ചേരി: കാട്ടുപന്നി മോപ്പെഡിന് കുറുകെ ചാടി പത്ര വിതരണക്കാരൻ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. പത്ര ഏജന്റ് കണ്ണമ്പ്ര ചല്ലിപറമ്പ് തോട്ടിങ്കൽ വീട്ടിൽ ആണ്ടവൻ (65), വടക്കേപ്പുര വീട്ടിൽ ആറുമുഖൻ (55) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലർച്ചെ നാലരയോടു കൂടിയാണ് സംഭവം. ചല്ലിപറമ്പിൽ നിന്നും കണ്ണമ്പ്രയിലേക്ക് പത്രക്കെട്ട് എടുക്കാൻ വരുന്നതിനിടെ ചല്ലിപറമ്പിന് സമീപത്താണ് അപകടം. പരിക്കേറ്റ ആണ്ടവനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ആറുമുഖനെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.