quiz
മെഗാക്വിസ്

കൊല്ലങ്കോട്: ഗാന്ധിജി അക്കാഡമി സംഘടിപ്പിക്കുന്ന കേരള നന്മ മെഗാക്വിസ് മത്സരം ഇന്ന് കൊല്ലങ്കോട് യോഗിനിമാതാ
ഗേൾസ് ഹൈസ്‌കൂളിൽ നടക്കും. പത്താം ക്ലാസ് വരെയുള്ളവർക്ക് ജൂനിയർ തലത്തിലും പത്താം ക്ലാസിനു മുകളിലുള്ളവർക്ക് സീനിയർ തലത്തിലുമായിരിക്കും മത്സരം. രാവിലെ 9ന് രജിസ്‌ട്രേഷൻ ആരംഭിക്കും. കേരളവും മലയാളികളും എന്നതാണ് വിഷയം.
വിജയികൾക്കു യഥാക്രമം 2501, 1501, 1001 രൂപയും ട്രോഫികളും സമ്മാനമായി നൽകും. രാവിലെ 9.45ന് ഡിവൈ.എസ്.പി ആർ. അശോകൻ ക്വിസ് മത്സരവും വടവന്നൂർ പഞ്ചായത്ത് അദ്ധ്യക്ഷൻ കെ.എസ്. സക്കീർ ഹുസൈൻ യുവജന സംഗമവും ഉദ്ഘാടനം ചെയ്യും. ഗായിക ദുർഗ വിശ്വനാഥ് മുഖ്യാതിഥിയാകും. വൈകിട്ട് 4.30ന് കൊല്ലങ്കോട് പഞ്ചായത്ത് അദ്ധ്യക്ഷൻ കെ. സത്യപാൽ സമ്മാന വിതരണം നടത്തും.