പാലക്കാട്: അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മാണം പൂർത്തീകരിച്ച കോട്ടായി പുളിനെല്ലി ഗവ. എൽ.പി സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം പി.പി. സുമോദ് എം.എൽ.എ നിർവഹിച്ചു. 2019-20 സാമ്പത്തിക വർഷത്തെ വിദ്യാഭ്യാസ പ്ലാൻ ഫണ്ടിൽ നിന്ന് ഒരുകോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. 443 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിൽ മൂന്ന് നിലകളിലായി ഓരോ നിലയിലും രണ്ടുവീതം ആകെ ആറ് ക്ലാസ് മുറികളും ശുചിമുറിയും ഉണ്ട്. ഒരുവർഷം കൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്.
കോട്ടായി പഞ്ചായത്ത് പ്രസിഡന്റ് എ. സതീഷ് അദ്ധ്യക്ഷനായി. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദേവദാസ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം ആർ. അഭിലാഷ്, കോട്ടായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ആർ. അനിത, കോട്ടായി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. വിനിത, ബ്ലോക്ക് പഞ്ചായത്തംഗം കെ. കുഞ്ഞിലക്ഷ്മി, സുരേഷ് കുമാർ, ടി. ജയപ്രകാശ്, ശശിധരൻ, അജിത വിശ്വനാഥൻ, രാധാകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.
പുളിനെല്ലി ഗവ എൽ.പി സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം പി.പി സുമോദ് എം.എൽ.എ നിർവഹിക്കുന്നു