
നെല്ലിയാമ്പതി: മലയോര മേഖലയായ നെല്ലിയാമ്പതി പ്രദേശത്ത് ജലജന്യരോഗ നിയന്ത്രണ പരിപാടി, പരിസരശുചിത്വം, ആരോഗ്യ ജാഗ്രത 2022 എന്നിവയുടെ ഭാഗമായി പഞ്ചായത്തിന്റെയും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പ്രദേശത്തെ മുഴുവൻ കുടിവെള്ള സ്രോതസുകളിലും ക്ലോറിനേഷൻ നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജെ.ആരോഗ്യം ജോയ്സൺ, സൈനു സണ്ണി, സോഷ്യൽ വർക്കർ വേൽമുരുകൻ കൈകാട്ടി എന്നിവർ അടങ്ങുന്ന സംഘം തോട്ടേക്കാട് എസ്റ്റേറ്റ്, രാജാക്കാട്, പുല്ലാല ഓറിയന്റൽ, ലിലി, നൂറടി പാലം, പൂത്തുണ്ട്, കൂനംപാലം, കാരപ്പാറ, തേനിപ്പടി എന്നിവിടങ്ങളിലെ മുഴുവൻ കുടിവെള്ള കിണറുകളിലും നേരിട്ട് എത്തിയാണ് ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ക്ലോറിനേഷൻ നടത്തിയത്.