sports
ചെർപ്പുള്ളശ്ശേരി സബ് ജില്ലാ കായിക മേളയുടെ സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

ശ്രീകൃഷ്ണപുരം: മൂന്നു ദിവസമായി നടന്നുവന്ന ചെർപ്പുളശ്ശേരി ഉപജില്ല കായിക മേളയിൽ 271 പോയിന്റ് നേടി കാട്ടുകുളം ഹയർ സെക്കൻഡറി സ്‌കൂൾ ചാമ്പ്യന്മാരായി. 221 പോയിന്റ് നേടി വെള്ളിനേഴി ഹയർ സെക്കൻഡറി സ്‌കൂൾ രണ്ടാം സ്ഥാനവും 128 പോയിന്റോടെ ചെർപ്പുളശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മൂന്നാം സ്ഥാനവും നേടി.
യു.പി വിഭാഗം ഒന്നാം സ്ഥാനം എ.യു.പി.എസ് അഴിയന്നൂർ നേടി. രണ്ടാം സ്ഥാനം എ.യു.പി എസ് ശ്രീകൃഷ്ണപുരവും കരസ്ഥമാക്കി. എൽ.പി.വിഭാഗത്തിൽ ഒന്നാം സ്ഥാനം എൽ.പി.എസ് മാങ്ങോട്,
രണ്ടാം സ്ഥാനം എ.യു.പി.എസ് അഴിയന്നൂരും നേടി.

സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് ഉദ്ഘാടനം ചെയ്തു. ജയശ്രീ.പി അദ്ധ്യക്ഷത വഹിച്ചു. ശ്രീകൃഷ്ണപുരം എസ്.എച്ച്.ഒ ബിനീഷ്.കെ.എം മുഖ്യാതിഥിയായി. എ.ഇ.ഒ ലത പി.എസ്, എ. ഹരിശങ്കർ, പി.ശങ്കര നാരായണൻ, കെ. ഉണ്ണിനാരായണൻ, കെ പി. രാജേഷ്, എം.രവി കുമാർ സംസാരിച്ചു.